Friday, May 17, 2024
spot_img

”സമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യം”; കര്‍ഷകരുമായി ച‍ർച്ചയാവാമെന്ന് പ്രധാനമന്ത്രി

ദില്ലി: കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തര്‍ക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയാകാം. പുതിയ കാര്‍ഷിക നിയമത്തില്‍ എവിടെയാണ് ഭേദഗതി വേണ്ടതെന്ന് ആരും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രി ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പു​തി​യ കാ​ർ​ഷി​ക നി​യ​മം വ​ന്ന അ​ന്നു മു​ത​ൽ സ​ർ​ക്കാ​ർ ന​യം വ്യ​ക്ത​മാ​ക്കി​യ​താ​ണ്. എ​ല്ലാ​യി​പ്പോ​ഴും ച​ർ​ച്ച​യ്ക്ക് വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​മു​ണ്ടാ​ക്കി ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി. ക‍ർഷകസമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യമെന്നും വിഷയത്തിൽ അനാവശ്യമായി തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വാക്‌സീന്‍ എന്താണെന്ന് ചിന്തിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് രാജ്യത്ത് വാക്‌സീനേഷന്‍ ഗവേഷണവും ഉത്പാദനവും തുടങ്ങിയതെന്ന് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറയുന്നു. എന്നാൽ വാക്സീനേഷനിൽ ഇന്ത്യ നേടിയ കീർത്തി കെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായെന്നും അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ​ഗൂഢാലോചനയുണ്ടായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles