Categories: KeralaPolitics

പാലാരിവട്ടം അഴിമതി കേസ്; അറസ്റ്റ് പേടിയില്‍ മുങ്ങി നടന്ന് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ മൊബൈലുകള്‍ സ്വിച്ച് ഓഫായി. . അറസ്റ്റുണ്ടായേക്കുമെന്ന സൂചന പുറത്തുവരുമ്പോള്‍ കൊച്ചി ആലുവയിലെ കുന്നുകരയിലായിരുന്നു അദ്ദേഹം. എന്നാല്‍, അതിനുശേഷം എവിടേക്ക് പോയെന്ന് അറിയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

പ്രളയദുരിതം പഠിക്കാനെത്തിയ കേന്ദ്രസംഘത്തിനൊപ്പമാണ് രാവിലെ പതിനൊന്നരയോടെ അദ്ദേഹം കുന്നുകരയിലെത്തിയത്. അവിടെ നിന്ന് മടങ്ങിയശേഷമാണ് മൊബൈലില്‍ അദ്ദേഹത്തെ കിട്ടാതായത്. ഇന്നലെ രാത്രിയാണ് എംഎല്‍എ ഹോസ്റ്റലിലെ മുറി പൂട്ടി താക്കോല്‍ കൗണ്ടറില്‍ ഏല്‍പ്പിച്ച ശേഷം അദ്ദേഹം കൊച്ചിയിലേക്ക് പോയത്. കുന്നുകരയിലെ പരിപാടിക്ക് ശേഷം അദ്ദേഹം കൊച്ചിയിലെ ഓഫീസിലേക്കും വീട്ടിലേക്കും എത്തിയിട്ടില്ലെന്നാണ് വിവരം.

അഴിമതി കേസില് ശകത്മായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നും വിജിലന്‍സ് പറഞ്ഞിരുന്നു. ചോദ്യം ചെയ്യല്‍ തൃപ്തികരമല്ലെങ്കില്‍ കാര്യങ്ങള്‍ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

7 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

7 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

8 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

10 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

16 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

16 hours ago