ദില്ലി : ഐ എന്‍ എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്ര മന്ത്രി പി ചിദംബരത്തിന്‍റെ കസ്റ്റഡി നീട്ടി. തിഹാര്‍ ജയിലിലുള്ള ചിദംബരം ഒക്ടോബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കസ്റ്റഡിയിലാണ്. ജയില്‍ മുറിയില്‍ കസേരയോ തലയണയോ ഇല്ലെന്ന് ചിദംബരം കോടതിയില്‍ പരാതി പറഞ്ഞു. 74 വയസ്സ് പിന്നിട്ട തനിക്ക് പുറംവേദന അനുഭവപ്പെടുകയാണ്. മുറിക്ക് പുറത്ത് കസേരയുണ്ടായിരുന്നു, ഞാന്‍ അത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അത് മാറ്റി. ഇതെല്ലാം ചെറിയ കാര്യങ്ങള്‍ ആണെന്നായിരുന്നു സര്‍ക്കാര്‍ വാദം. മറ്റൊരിടത്തും കസേരപോലും ഇല്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു.
28 ദിവസമായി പി ചിദംബരം പോലീസ് റിമാന്‍ഡിലും തിഹാറിലുമായി കഴിയുകയാണ് ഇനിയും കസ്റ്റഡി നീട്ടേണ്ടതില്ലെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ കോടതി അന്വേഷണസംഘത്തെ കേള്‍ക്കുകയായിരുന്നു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…