Sunday, December 28, 2025

ദക്ഷിണാഫ്രിക്കയുടെ ചിറകൊടിയുന്നു; ഇന്ത്യയ്ക്കെതിരെയും ബാറ്റിംഗ് തകര്‍ച്ച, അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി

ഇന്ത്യക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യയുടെ ജാസ്പ്രീത് ബുംറയാണ് ആദ്യ രണ്ട് വിക്കറ്റുമെടുത്തത്. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് 11 റണ്‍സിലെത്തിയപ്പോഴാണ് ആറ് റണ്‍സെടുത്ത ഓപ്പണര്‍ ഹാഷിം ആംലയുടെ വിക്കറ്റ് നഷ്ടമായത്.

5.5 ഓവറിലെത്തിയപ്പോള്‍ ഡി കോക്കിന്റെ വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 17 പന്തില്‍ നിന്നും 10 റണ്‍സെടുത്തപ്പോഴായിരുന്നു ഡി കോക്കിന്റെ മടക്കം. റണ്‍സ് 78ല്‍ എത്തിയപ്പോള്‍ റാസി വാനും(22 റണ്‍സ്), 20ഓവറിന് മുന്‍പ് ഡ്യു പ്ലാസീസും(38 റണ്‍സ്) റണ്‍സ് 89ലെത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത ജെയ്ന്‍ പോള്‍ ഡ്യുമ്‌നിയും പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ചാഹല്‍ രണ്ടും കുല്‍ദ്വീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ഓവര്‍ 24.3ല്‍ എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക 100 റണ്‍സ് തികച്ചു. 26 ഓവറില്‍ 105 റണ്‍സുമായി ഡേവിഡ് മില്ലറും (15 റണ്‍സ്), ആന്തിലെ (എട്ട്) റണ്‍സുമായി ക്രീസില്‍. ഭുവനേശ്വര്‍ കുമാറും ബുംറയുമാണ് അഞ്ച് വീതം ഓവറുകളില്‍ ബൗള്‍ ചെയ്തു.

Related Articles

Latest Articles