സിഡ്‌നി : വനിതാ ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് ഓസ്‌ട്രേലിയയില്‍ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ ലക്ഷ്യം കന്നിക്കിരീടം തന്നെ. മത്സരം ഉച്ചയ്ക്ക് 1.30 മുതല്‍ സിഡ്‌നിയിലാണ് മത്സരം. 10 ടീമുകളാണ് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്. ആദ്യമായാണ് തായ്‌ലാന്‍ഡ് ലോകകപ്പ് കളിക്കുന്നത്.
2009ല്‍ തുടങ്ങിയ ലോകകപ്പില്‍ ഇതുവരെ ഇന്ത്യയ്ക്ക് ഫൈനലില്‍ എത്താന്‍പോലും ആയിട്ടില്ല. 2009, 2010, 2018 വര്‍ഷങ്ങളില്‍ സെമിഫൈനല്‍വരെയെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം.ടീമുകളെ അഞ്ചുവീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പുകളിലെ ടീമുകള്‍ പരസ്പരം മത്സരിക്കും. ഓരോ ഗ്രൂപ്പിലും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടു ടീമുകള്‍ വീതം സെമിഫൈനലില്‍ എത്തും.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നിരുന്നു. 2017-ല്‍ ഇന്ത്യ ഫൈനലിലെത്തിയ ഏകദിന ലോകകപ്പ് ടെലിവിഷനില്‍ കണ്ടത് 18 കോടിയോളം ആളുകളാണ്. 2018 വനിതാ ട്വന്റി 20 ലോകകപ്പ് ഇരുനൂറോളം രാജ്യങ്ങളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…