India

സ്മൃതി ഇറാനിയുടെ അനുയായി വധം ; മുഖ്യ പ്രതി പിടിയില്‍

അമേഠി: അമേഠിയില്‍ സ്മൃതി ഇറാനിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്രന്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വാസിം എന്നയാളാണ് അറസ്റ്റിലായത്. പൊലീസുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ കാലില്‍ വെടിയുണ്ട തുളഞ്ഞുകയറി. നിലവില്‍ ജാമോയിലുള്ള സിഎച്ച്സി ആശുപത്രിയില്‍ ചികിത്സയിലാണ് വാസിം.

ജാമോ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പൊലീസുമായി വാസിം ഏറ്റുമുട്ടിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. സെക്യൂരിറ്റി സേന ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പ്രതിയെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് അസിസ്റ്റന്റ് സുപ്പീരിയന്‍ഡന്റ് ഓഫ് പൊലീസ് ദയ രാം പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരേന്ദ്രന്‍ സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരെ ജയിലിലേക്ക് മാറ്റി. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സുരേന്ദ്രന്‍ സിംഗ് കൊല്ലപ്പെടുന്നത്. സുരേന്ദ്രന്‍ സിംഗിന്റെ വീട്ടിലെത്തിയ ആക്രമികള്‍ അദ്ദേഹത്തിന്റെ നേരെ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ലക്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്മൃതിക്ക് വേണ്ടി മികച്ച പ്രകടനമാണ് സുരേന്ദ്രന്‍ സിംഗ് കാഴ്ചവച്ചിരുന്നത്. തന്റെ പ്രസംഗങ്ങളില്‍ സ്മൃതി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

4 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

4 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

5 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

13 hours ago