Kerala

ജലനിരപ്പ് ഉയരുന്നു; ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; ഇടുക്കി ഡാമിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്ന് വർധിപ്പിക്കും

എറണാകുളം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. പെരിയാറിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നേക്കും. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറും തുറന്നു. ഡാമിലെ രണ്ടും മൂന്നും ഷട്ടറുകളാണ് തുറന്നത്.

ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി ഡാമിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്ന് കൂട്ടും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.90 അടിയായി ഉയർന്നു. അഞ്ച് ഷട്ടറുകളിലൂടെ സെക്കൻഡിൽ 300 ക്യൂസെക്സ് വെള്ളമാണ് പുറത്തുവിടുന്നത്.

മുല്ലപ്പെരിയാറിൽനിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. റൂൾ കർവ് പരിധിയിലും ഉയർന്ന് ജലനിരപ്പ് നിൽക്കുന്നതിനാൽ തമിഴ്നാട് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴിക്കുമോ എന്ന ആശങ്കയുണ്ട്. റൂൾ കർവ് പാലിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകളും ഇന്ന് കൂടുതല്‍ ഉയര്‍ത്തിയേക്കും. നിലവില്‍ നാല് ഷട്ടറുകളിലൂടെയും 55 സെന്റീമീറ്റര്‍ വീതമാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. മുക്കൈ പുഴയിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നതിനാല്‍ മുക്കൈ നിലംപതി വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 80 സെന്റീമീറ്ററില്‍ നിന്ന് ഒരു മീറ്ററായി ഉയര്‍ത്തി. ശിരുവാണി ഡാം വാല്‍വ് 1.50 മീറ്ററില്‍ നിന്ന് 1.70 മീറ്ററായും ഉയര്‍ത്തിയിട്ടുണ്ട്. ചുള്ളിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പുയരാന്‍ ഒന്നര അടി മാത്രം അവശേഷിക്കെ ഒരു സ്പില്‍വേ ഷട്ടര്‍ രാവിലെ ഒന്‍പതിന് തുറക്കും. പാലക്കാട് ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാംപുകളിലായി 323 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോരമേഖലയില്‍ രാത്രിയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

admin

Recent Posts

പരാതി രാഷ്ട്രീയ പ്രേരിതം ; അന്വേഷണത്തോട് സഹകരിക്കേണ്ടെതില്ല !ബംഗാൾ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണർ സിവി ആനന്ദബോസിന്റെ നിർദേശം

തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ…

4 mins ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍ !

ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് (നാഡ)യുടേതാണ് നടപടി.…

12 mins ago

ഭീകരന്‍ അജ്മല്‍ കസബിന് കോണ്‍ഗ്രസ് വക വൈറ്റ് വാഷ് ; ഹേമന്ത് കര്‍ക്കരെയെ കൊന്നത് RSS കാരനെന്ന് മഹാരാഷ്ട്രാ പ്രതിപക്ഷ നേതാവ്

26/11 മുംബൈ ഭീകരാക്രമണത്തില്‍ മുന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കരെയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ തീവ്രവാദി…

3 hours ago

പൂഞ്ച് ഭീകരാക്രമണം ! ചോദ്യം ചെയ്യലിനായി 6 പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു ! ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ചോദ്യം…

3 hours ago

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപണം !മേഘാലയയില്‍ രണ്ട് യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു

ഷില്ലോങ് : മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ടുപേരെ നാട്ടുകാർ തല്ലിക്കൊന്നു. നോങ്തില്ലേ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. 17-കാരിയെ…

4 hours ago

കാനഡയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ കാനഡ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി…

4 hours ago