പോളിഷ് പ്രസിഡന്റ് ആൻഡ്രസെജ് ദുഡ
വാഴ്സോ:യുക്രൈന് എഫ്-16 ഫൈറ്റർ ജെറ്റുകൾ നൽകുന്നുണ്ടെങ്കിൽ അത് സഖ്യ കക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷമാകുമെന്ന് പോളിഷ് പ്രസിഡന്റ് ആൻഡ്രസെജ് ദുഡ പറഞ്ഞു. സഖ്യകക്ഷികൾ എടുക്കുന്ന തീരുമാനമാനത്തിനൊപ്പമാകും പോളണ്ടും നിലകൊള്ളുക എന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.എഫ്-16 ഫൈറ്റർ ജെറ്റുകൾ കൈവശമുണ്ടെങ്കിലും പക്ഷേ അവ 50-ൽ താഴെ മാത്രമാണെന്നും തങ്ങളുടെ ഉപയോഗത്തിന് പോലും അവ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി ഈ ആഴ്ച ആദ്യം ദുഡയെ സന്ദർശിച്ചു . യൂറോപ്യൻ സഖ്യകക്ഷികളിലേക്കുള്ള സെലെൻസ്‌കിയുടെ പര്യടനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്, പോളണ്ടിൽ ആവേശഭരിതമായ സ്വീകരണം ലഭിച്ചുവെങ്കിലും അദ്ദേഹം ആവശ്യപ്പെട്ട യുദ്ധവിമാനങ്ങളെക്കുറിച്ച് അനുകൂലമായ പ്രതികരണമൊന്നും പോളണ്ടിന്റെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നില്ല .
എന്നാൽ അയൽരാജ്യമായ സ്ലൊവാക്യ11 മിഗ് യുദ്ധവിമാനങ്ങൾ യുക്രൈനിലേക്ക് അയയ്ക്കാൻ സമ്മതിച്ചു. പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക സഹായമായും മിസൈൽ സംവിധാനങ്ങളടക്കം ആയുധങ്ങളായും യുക്രെയ്‌നിന് കാര്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യൻ സേനയ്‌ക്കെതിരെ പോരാടുന്ന യുക്രെയ്‌ന് ഉടൻ തന്നെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുദ്ധ ടാങ്കുകൾ ലഭിക്കും.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…