Thursday, May 9, 2024
spot_img

എഫ്-16 യുദ്ധവിമാനങ്ങൾ യുക്രൈന് നൽകുന്നുണ്ടങ്കിൽ അത്,
സഖ്യ കക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷം : പോളണ്ട്

വാഴ്സോ:യുക്രൈന് എഫ്-16 ഫൈറ്റർ ജെറ്റുകൾ നൽകുന്നുണ്ടെങ്കിൽ അത് സഖ്യ കക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷമാകുമെന്ന് പോളിഷ് പ്രസിഡന്റ് ആൻഡ്രസെജ് ദുഡ പറഞ്ഞു. സഖ്യകക്ഷികൾ എടുക്കുന്ന തീരുമാനമാനത്തിനൊപ്പമാകും പോളണ്ടും നിലകൊള്ളുക എന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.എഫ്-16 ഫൈറ്റർ ജെറ്റുകൾ കൈവശമുണ്ടെങ്കിലും പക്ഷേ അവ 50-ൽ താഴെ മാത്രമാണെന്നും തങ്ങളുടെ ഉപയോഗത്തിന് പോലും അവ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി ഈ ആഴ്ച ആദ്യം ദുഡയെ സന്ദർശിച്ചു . യൂറോപ്യൻ സഖ്യകക്ഷികളിലേക്കുള്ള സെലെൻസ്‌കിയുടെ പര്യടനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്, പോളണ്ടിൽ ആവേശഭരിതമായ സ്വീകരണം ലഭിച്ചുവെങ്കിലും അദ്ദേഹം ആവശ്യപ്പെട്ട യുദ്ധവിമാനങ്ങളെക്കുറിച്ച് അനുകൂലമായ പ്രതികരണമൊന്നും പോളണ്ടിന്റെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നില്ല .

എന്നാൽ അയൽരാജ്യമായ സ്ലൊവാക്യ11 മിഗ് യുദ്ധവിമാനങ്ങൾ യുക്രൈനിലേക്ക് അയയ്ക്കാൻ സമ്മതിച്ചു. പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക സഹായമായും മിസൈൽ സംവിധാനങ്ങളടക്കം ആയുധങ്ങളായും യുക്രെയ്‌നിന് കാര്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യൻ സേനയ്‌ക്കെതിരെ പോരാടുന്ന യുക്രെയ്‌ന് ഉടൻ തന്നെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുദ്ധ ടാങ്കുകൾ ലഭിക്കും.

Related Articles

Latest Articles