ആലപ്പുഴ: പോലിസുകാര്‍ എസ്ഡിപിഐ (SDPI) പ്രവര്‍ത്തകനെക്കൊണ്ട് ‘ജയ്ശ്രീറാം’ വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് കേരള പോലിസ് എഡിജിപി വിജയ് സാഖറെ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അറസ്റ്റിലായവര് കൊലയാളികള്‍ക്ക് സഹായം നല്‍കിയ ആളുകളാണ്. ഇന്നലെ രാത്രി 350 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായും പരിശോധനകള്‍ തുടരുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.
ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ പിടിയിലായ അഞ്ചു പേർ കൊലപാതകികളെ സഹായിച്ചവരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാവ് രണ്‍ജീത്തിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ്. രണ്ടു കൊലപാതകങ്ങള്‍ക്കു പിന്നിലും ഉന്നതതല ഗൂഢാലോചനയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി റെയ്ഡ് നടക്കുന്നുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

