Sunday, December 21, 2025

‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപി’; ഇ പി ജയരാജൻ ജാഗ്രത കാണിക്കണമെന്ന് പിണറായി വിജയൻ

കണ്ണൂര്‍: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കൂട്ടുകെട്ടുകളിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ട് ഒഴിവാക്കണമെന്നും പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. പിണറായിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ജയരാജൻ ബി ജെ പിയിലേക്ക് പോകുമെന്ന പ്രചാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ‘കൂട്ടുകെട്ടിന്റെ കാര്യത്തിൽ ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് നേരത്തെയുള്ള അനുഭവമാണ്. സംശയകരമായ നിലയിൽ നിൽക്കുന്ന വ്യക്തിക്ക് ഇതിന് സാക്ഷിയായി വരാൻ കഴിഞ്ഞു. നന്ദകുമാറിന് എന്റെ കേസിലുള്ള ബന്ധം എനിക്ക് നന്നായി അറിയാം. എങ്ങനെയും പണം കിട്ടുമെന്ന് കരുതുന്നയാളാണ് ആ മനുഷ്യൻ. അത്തരം ആളുകളുമായി ബന്ധമോ, ലോഹ്യമോ പാടില്ല.’- അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles