Tuesday, May 7, 2024
spot_img

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ കഴിയില്ല; വിവിപാറ്റ് പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി

ദില്ലി: വിവിപാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശങ്ങൾ നൽകികൊണ്ടാണ് ഹർജികൾ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹർജി തള്ളിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്‌ക്കണം. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന വോട്ടിംഗ് മെഷീൻ 45 ദിവസം സൂക്ഷിക്കണമെന്നതുമാണ് നിർദേശം. വോട്ടെണ്ണലിന് ശേഷം മൈക്രോ കൺട്രോളർ പരിശോധിക്കണമെന്നത് ആവശ്യമെങ്കിൽ ഉന്നയിക്കാമെന്നും ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ഇതിനായുള്ള ചെലവ് സ്ഥാനാർത്ഥികൾ വഹിക്കണമെന്നും കോടതി നിർദേശിച്ചു. ഇവിഎമ്മിൽ കൃത്രിമം നടന്നതായി കണ്ടെത്തിയാൽ പണം തിരികെ നൽകണമെന്നും കോടതി പറഞ്ഞു.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് വിവിപാറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നത് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. നേരത്തെ വോട്ടിംഗ്് യന്ത്രങ്ങളെക്കുറിച്ചു സംശയം ഉയർന്നെന്ന പേരിൽ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കാനോ നിർദേശങ്ങൾ നൽകാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

Related Articles

Latest Articles