Saturday, May 18, 2024
spot_img

ഇനി ഭാരതത്തെ തൊട്ടാൽ തീ പാറും !

ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ, അറബിക്കടലിൽ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഭാരതം. ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ നാല് കപ്പലുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ചരക്കുകപ്പലുകൾക്ക് ഇനിയൊരു പ്രതികൂല സാഹചര്യം നേരിടേണ്ടിവന്നാൽ അതിനെ പ്രതിരോധിക്കാനായാണ് കപ്പുകളെ ചെങ്കടലിന് സമീപത്തായി വിന്യസിച്ചിരിക്കുന്നത്. ചെങ്കടലിൽ അതിവേഗം തന്നെ പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാണ് ഐഎൻഎസ് കൊൽക്കത്തയെ വിന്യസിച്ചിരിക്കുന്നത്. പിന്നിലായി ഐഎൻഎസ് കൊച്ചിയെയും അറബിക്കടലിന് മദ്ധ്യത്തിലായി ഐഎൻഎസ് വിശാഖപട്ടണത്തെയും ഐഎൻഎസ് ചെന്നൈയെയും വിന്യസിച്ചിരിക്കുന്നു. അത്യാധുനിക ആയുധങ്ങൾക്കൊപ്പം കപ്പൽവേധ ബ്രഹ്‌മോസ് മിസൈലുകളും നാല് കപ്പലുകളിലും സജ്ജമാക്കിയിട്ടുള്ളതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ നാവിക സേനയുടെ ടാങ്കർ കപ്പലായ ഐഎൻഎസ് ദീപക്കിനെയും ഇവയ്‌ക്ക് സമീപത്തായി എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ പതാക വഹിച്ചിരുന്ന ക്രൂഡോയിൽ കപ്പൽ എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെ ഡിസംബർ 23 നാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമിക്കപ്പെടുമ്പോൾ 21 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്‌നാം സ്വദേശിയുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇന്ത്യയിലെ ദ്വാരക തുറമുഖത്തിന് 201 നോട്ടിക്കൽ അകലെ വച്ചായിരുന്നു ആക്രമണം.

പിന്നാലെ ഹെബ്ബൺ പതാക വഹിക്കുന്ന എംവി സായി ബാബയ്‌ക്ക് നേരെയും ചെങ്കടലിൽവച്ച് ആക്രമണമുണ്ടായി. ശേഷം ആക്രമണത്തിന് പിന്നിൽ ഹൂതി ഷിയാ വിമതരാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് അമേരിക്ക രംഗത്തുവരികയായിരുന്നു. ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച എംവി ചെം പ്ലൂട്ടോയെ ഇന്നലെ ഉച്ചയോടെ മുംബൈ തീരത്ത് എത്തിച്ചിരുന്നു. പ്രതിരോധ വകുപ്പിൽ നിന്നുള്ള അന്വേഷണ സംഘം കപ്പലിലെത്തി പരിശോധനകൾ നടത്തുകയും ചെയ്തു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ വിവിധ വാണിജ്യ കപ്പലുകൾ ലക്ഷ്യമിടുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ലൈബീരിയൻ പതാകയുള്ള എം.വി കെം പ്ലൂട്ടോയ്ക്ക് നേരെ ശനിയാഴ്ച ഡ്രോൺ ആക്രമണം ഉണ്ടായത്. അറബിക്കടലിൽ സമീപകാലത്ത് നടന്ന നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധ സാന്നിദ്ധ്യം നിലനിർത്താൻ ഇന്ത്യൻ നാവികസേന വിവിധ മേഖലകളിൽ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിന്യസിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതോടൊപ്പം ദീർഘദൂര സമുദ്ര നിരീക്ഷണ P8I വിമാനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോസ്റ്റ് ഗാർഡുമായും അതുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും ഏകോപിപ്പിച്ച് പടിഞ്ഞാറൻ നേവൽ കമാൻഡിൻ്റെ മാരിടൈം ഓപ്പറേഷൻസ് സെൻ്റർസ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Latest Articles