കാൺപൂർ ഐഐടിയിലെ സീനിയർ പ്രൊഫസറായ സമീർ ഖണ്ഡേക്കർ {55 വയസ്സ് } സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഐഐടി കാൺപൂർ ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു സമീർ ഖണ്ഡേക്കർ. ആരോഗ്യം നിലനിർത്താനുള്ള വഴികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഖണ്ഡേക്കർ, വിദ്യാർത്ഥികളോട് അദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകളിൽ ഒന്ന് “നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക” എന്നതായിരുന്നു.
പ്രസംഗിക്കുന്നതിനിടയിൽ ഖണ്ഡേക്കറിന് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും നെഞ്ചിൽ വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു .
ക്ഷീണം കൊണ്ട് ഇരുന്നപ്പോൾ അദ്ദേഹം വികാരാധീനനാണെന്ന് വിദ്യാർത്ഥികൾ തെറ്റിദ്ധരിക്കുകയായിരുന്നു ,കുറച്ചു കഴിഞ്ഞപ്പോൾ പ്രൊഫസറുടെ മുഖം വിയർത്തു തളർന്നു വേദിയിൽ വീഴുകയായിരുന്നു , ഖണ്ഡേക്കറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഖണ്ഡേക്കർ മരിച്ചിരുന്നു.

