മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ താരാപൂരിൽ നിയമവിരുദ്ധ പ്രവർത്തിച്ചുവന്ന ഗോവധ സംഘത്തെ പിടികൂടി. അനധികൃതമായി പശുക്കളെ കശാപ്പ് ചെയ്യുകയും കന്നുകാലി മാംസം വിൽക്കുകയും ചെയ്തതിന് പതിനൊന്ന് പേർക്കെതിരെ മഹാരാഷ്ട്ര പോലീസ് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാള, പശുക്കിടാവ് എന്നിവയുടെ കശാപ്പ് നിയന്ത്രിക്കുന്ന മഹാരാഷ്ട്ര ആനിമൽ പ്രിസർവേഷൻ (ഭേദഗതി) ആക്ട് 2015 പ്രകാരമാണ് കേസ്. മുഖ്യപ്രതിയായ അൻസാരി ദമൻവാലയും അദ്ദേഹത്തിന്റെ രണ്ട് മക്കളായ അതിഖ് അൻസാരിയും അബ്ദുൾ ഹമീദ് അൻസാരിയും അനധികൃത ഗോവധത്തിലും ബീഫ് കച്ചവടത്തിലും പങ്കാളികളാണെന്ന് റിപ്പോർട്ട്.
പോലീസുകാർ അറവുശാലയിൽ എത്തിയപ്പോൾ മൂർച്ചയുള്ള കത്തികളും മറ്റു മൂർച്ചയേറിയ ഉപകരണങ്ങളും ഉപയോഗിച്ച് പശുവിന്റെ മാംസം മുറിച്ചതായി കണ്ടെത്തി.തുടർന്ന് പ്രതികളെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ആയുധങ്ങൾ ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അനധികൃതമായി പശുക്കളെ കടത്തുന്നതും കശാപ്പുചെയ്യുന്നതും മഹാരാഷ്ട്രയിൽ വർഷങ്ങളായി വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂണിൽ റായ്ഗഡിലെ അനധികൃത അറവുശാലയിൽ നടത്തിയ റെയ്ഡിൽ പശുക്കൾ ഉൾപ്പെടെ 41 മൃഗങ്ങളെ രക്ഷപ്പെടുത്തിയിരുന്നു.

