Monday, May 20, 2024
spot_img

മണല്‍ വാരല്‍: നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ അഞ്ച് ലക്ഷമായി ഉയര്‍ത്തും, കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു

കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനു വേണ്ടി തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയാണ് നിലവില്‍. ഇത് അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കും.

നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വില്‍ക്കേണ്ടതാണ്. ഇതില്‍ മാറ്റം വരുത്താനും തീരുമാനമായി. കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില ജില്ലാ കലക്ടര്‍ നിശ്ചയിച്ചുകൊണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പ്പന നടത്താനാണ് കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

Related Articles

Latest Articles