Sunday, December 21, 2025

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍ എഐ അവരുടെ സുവർണ്ണ കാലത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് സുറ്റ്‌സ്‌കേവറുടെ പടിയിറക്കം എന്നതും ശ്രദ്ധേയമാണ്.
തനിക്ക് വ്യക്തിപരമായ പുതിയ പദ്ധതികളുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയ്ക്കാമെന്നും സുറ്റ്‌സ്‌കേവർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

അതേസമയം, ഇല്യ കമ്പനിയില്‍ നിന്ന് വിടവാങ്ങുന്നത് സങ്കടകരമാണെന്ന് കമ്പനി മേധാവി സാം ഓള്‍ട്ട്മാന്‍ പ്രതികരിച്ചു. നേരത്തെ സാം ഓള്‍ട്ട്മാനെ ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്താക്കിയ ഡയറക്ടര്‍ ബോര്‍ഡിലെ അംഗമായിരുന്നു ഇല്യ സുറ്റ്‌സ്‌കേവര്‍. പിന്നീട് ഓള്‍ട്ട്മാന്‍ ചുമതലയിലേക്ക് മടങ്ങിയെത്തിയ ശേഷം പഴയ ഡയറക്ടര്‍ ബോര്‍ഡിലെ എല്ലാവരെയും പിരിച്ചുവിട്ടെങ്കിലും സുറ്റ്‌സ്‌കേവറിനെ പുറത്താക്കിയിരുന്നില്ല.സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടതോടെ ജാക്കുബ് പചോകി ആയിരിക്കും ഓപ്പണ്‍ എഐയുടെ ചീഫ് സയന്റിസ്റ്റെന്ന് ഓള്‍ട്ട്മാന്‍ വ്യക്തമാക്കി. ജാക്കുബും വലിയ മനസിനുടമയാണെന്നും അദ്ദേഹം ബാറ്റണ്‍ ഏറ്റെടുക്കുന്നതില്‍ താന്‍ ഏറെ ആവേശത്തിലാണെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു.

Related Articles

Latest Articles