Friday, May 3, 2024
spot_img

തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കത്തിക്കാൻ കൊണ്ടുവന്ന ഹിജാബ് അങ്ങനെ കത്തി ചാമ്പലായി; ഇത്തരം അസംബന്ധങ്ങൾ നടക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞത് ഐ എം എ; വിവാദത്തിനു പിന്നിൽ മത മൗലികവാദ സംഘടനകളുടെ ഗൂഡാലോചന ?

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പൊടുന്നനെ ഉയർന്നുവന്ന ഹിജാബ് വിവാദത്തിനു പിന്നിൽ മുസ്ലിം മതമൗലികവാദി സംഘടനകളുടെ ഗൂഡാലോചനയെന്ന് സംശയം. പ്രിൻസിപ്പലിന് ഇത്തരമൊരു കത്ത് നൽകുന്നതിലും അത് ബോധപൂർവ്വം ചോർത്തുന്നതിലും വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടാകാം എന്നാണ് ഐ എം എ അടക്കം ആരോപിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച കത്തിൽ പ്രിൻസിപ്പൽ സ്വീകരിച്ച് സാക്ഷ്യപ്പെടുത്തിയ ഒപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചോർച്ച മെഡിക്കൽ കോളേജിൽ നിന്നല്ല എന്ന് വ്യക്തമാണ്. ദേശീയ മാദ്ധ്യമങ്ങളടക്കം വിഷയം സജീവമായിത്തന്നെ ചർച്ച ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഡോക്ടർമാരുമായി ചർച്ചചെയ്‌ത്‌ തീരുമാനമെടുക്കുമെന്ന മൃദു സമീപനമായിരുന്നു പ്രിൻസിപ്പലിന്റേത്. വിഷയത്തിൽ ശക്തമായ നിലപാടെടുത്തത് ഐ എം എ ആയിരുന്നു. ഓപ്പറേഷൻ തീയറ്ററിലെ വസ്ത്രധാരണം അടക്കമുള്ള വിഷയങ്ങളിൽ അന്താരാഷ്‌ട്ര തലത്തിൽ തന്നെ പിന്തുടരുന്ന പ്രോട്ടോകോളുകൾ ഉണ്ടെന്നും രോഗിയുടെ സുരക്ഷ മാത്രമാണ് അവിടെ പ്രധാനമെന്നും മതം ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങൾ അവിടെ തീരെ അപ്രസക്തമാണെന്ന് ഐ എം എ നിലപാടെടുത്തു. സർക്കാരിനും മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. ഐ എം എ ക്കൊപ്പം നിന്ന് ഹിജാബിന് പകരമുള്ള വസ്ത്രങ്ങൾ ഓപ്പറേഷൻ തീയറ്ററിൽ അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളിയതോടെ ഗൂഡാലോചന പൊളിഞ്ഞു എന്ന് വിലയിരുത്തുന്നവരുണ്ട്.

ഓപ്പറേഷൻ തീയറ്ററിലെ ഹിജാബിനു വേണ്ടി വെറുതെ ഒരു വിവാദമുണ്ടാക്കി തലസ്ഥാനത്ത് ഒരു സമരമുഖം തുറക്കാനും നിരോധിത ഭീകര സംഘടനകൾക്ക് സമരത്തിൽ ഇടപെടാനുമുള്ള അവസരമുണ്ടാക്കി ദിവസങ്ങളോളം ആശുപത്രികളുടെ ശാന്തിയും സമാധാനവും ഇല്ലാതാക്കുക എന്നതായിരിക്കണം ഇത്തരം സംഘടനകളുടെ ലക്‌ഷ്യം. കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നേരത്തെ പോപ്പുലർ ഫ്രണ്ട് സൃഷ്ടിച്ചിരുന്നു. സമാനമായ സമരവും വിവാദങ്ങളും കേരളത്തിൽ ഭരണപക്ഷം നേരിടുന്ന രാഷ്ട്രീയ വിവാദങ്ങളെ ഇല്ലാതാക്കുമെന്നതും ശ്രദ്ധേയമാണ്. 2023 ജൂൺ 26 നാണ് ഏഴു മുസ്ലിം മെഡിക്കൽ വിദ്യാർത്ഥികൾ ഒപ്പിട്ട കത്ത് പ്രിസിപ്പലിന് നൽകുന്നത്. ഹിജാബിന് സമാനമായ വസ്ത്രങ്ങൾ ഓപ്പറേഷൻ തീയറ്ററിൽ ധരിക്കാൻ അനുവദിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. അതേസമയം തിരുവനന്തപുരത്ത് ഹിജാബ് ആവശ്യത്തെ എതിർക്കുന്ന ഇടതുപക്ഷം കർണ്ണാടകയിൽ മതമൗലിക വാദ സംഘടനകൾക്കൊപ്പമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Related Articles

Latest Articles