Wednesday, December 24, 2025

മസ്ജിദിലെ ഇമാമിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് ഭീഷണി; ആഘോഷദിനത്തിൽ ഡിജെ വിലക്കിയതിന്റെ പ്രതികാരം എന്ന് വെളിപ്പെടുത്തൽ

ലക്‌നൗ: ബറേലിയിലെ ഷാഹി ജുമാ മസ്ജിദ് ബോംബെറിഞ്ഞ് തകർത്ത് ഇമാമിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. മസ്ജിദിന്റെ ചുവരിൽ ഇമാമയ ഖുർഷിദ് ആലമിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ഒട്ടിച്ചയാളാണ് അറസ്റ്റിലായത്.

പ്രദേശവാസിയായ സമദ് അഹമ്മദാണ് പിടയിലായത്. ഈദ്-മിലാദ്-ഉൻ-നബി ആഘോഷിക്കാൻ ഡിജെ മ്യൂസിക് ഉൾപ്പെടുത്തിയത് ഇമാം വിലക്കിയതിൽ പ്രകോപിതനായാണ് ഭീഷണിപ്പെടുത്തിയെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഇമാമിനെ ഒരു പാഠം പഠിപ്പിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രതി കൂട്ടിച്ചേർത്തു. ഡിജെ ബുക്ക് ചെയ്യാൻ 1.10 ലക്ഷം രൂപ ചെലവഴിച്ചുവെന്നും ഡിജെ അനുവദിക്കാത്തതിൽ പ്രകോപിതനാണെന്നും പ്രതി വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് മസ്ജിദിന്റെ ചുവരിൽ ഭീഷണിക്കത്ത് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നിൽ ഹിന്ദു യുവാക്കളാണെന്ന തരത്തിൽ മതതീവ്രവാദികൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനിടയിലാണ് സത്യം പുറത്തായിരിക്കുന്നത്.

Related Articles

Latest Articles