Friday, September 25, 2026

വളയത്ത് അജ്ഞാതന്റെ ബോംബേറ്; പ്രതി ബോംബിന്‍റെ തീവ്രത അളന്നതാണോയെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കോഴിക്കോട്: വളയത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാതന്റെ ബോംബേറ്. ഒപി മുക്കിൽ ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പ്രതി ബോംബിന്‍റെ തീവ്രത അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പ്രദേശത്ത് ഇതിന് മുൻപ് ഒരു കല്യാണ വീട്ടിൽ പടക്കം പൊട്ടിക്കൽ ഉണ്ടായിരുന്നെന്നും അതിൽ നാട്ടുകാർ അസ്വസ്ഥരായിരുന്നെന്നും പോലീസിനോട് സമീപവാസികൾ പറഞ്ഞു. വിവാഹ പാർട്ടിയെ ഞെട്ടിക്കാൻ സ്ഫോടനം നടത്തിയതെന്നാണ് സംഭവം നടത്തിയ ആൾകാർ പറയുന്നത്. ഈ സംഭവുമായി ബോംബെറിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും

സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. വളയം പൊലീസിന്റെ പരിശോധന പുരോഗമിക്കുകയാണ്. ബോംബ് സ്‌ക്വാഡ് വിദഗ്ധരും ഇന്ന് സ്ഥലത്ത് എത്തും.

Related Articles

Latest Articles