അജ്മാന്‍: യുഎയില്‍ 12 വയസുകാരനെ പീഡിപ്പിച്ച ഇമാമിന് അജ്മാന്‍ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം അടുത്ത് തന്നെയള്ള തന്റെ മുറിയിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടി, പള്ളിയിയില്‍ നിന്നും വൈകി വന്നതിനെ തുടര്‍ന്ന് കാര്യം അന്വേഷിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കുട്ടി പീഡനവിവരം പറഞ്ഞത്.
ഒമ്പത് തവണ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. കുട്ടി നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമായി.

