Wednesday, May 1, 2024
spot_img

ആഗോള വളര്‍ച്ചാ നിരക്കില്‍ വലിയതോതില്‍ ഇടിവുണ്ടാകുമെന്ന് ബ്ലൂബെര്‍ഗിന്റെ റിപ്പോര്‍ട്ട്; ഇന്ത്യയുടെ സംഭാവന മികച്ചതാകും

മുംബൈ: ആഗോള വളര്‍ച്ചാ നിരക്കില്‍ വലിയതോതില്‍ ഇടിവുണ്ടാകുന്നതായി
അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുപ്രകാരം അന്താരാഷ്ട്ര മാദ്ധ്യമമായ ബ്ലൂബെര്‍ഗിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം അന്താരാഷ്ട്ര വളര്‍ച്ച നിരക്കില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴുളള സാമ്പത്തിക പ്രതിസന്ധികള്‍ ലോകത്തെ 90 ശതമാനം വരുന്ന മേഖലകളെയും ബാധിക്കുന്നതായും ബ്ലൂബെര്‍ഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ കരുത്ത് 2024 ആകുമ്പോഴേക്കും വര്‍ധിക്കും. 2024 ആകുമ്പോഴേക്കും അമേരിക്കയുടെ സ്വാധീനം 13.8 ശതമാനത്തില്‍ നിന്നും 9.2 ശതമാനത്തിലേക്ക് ഇടിയും. എന്നാല്‍, ഇന്ത്യയുടെ ആഗോള ജിഡിപിയിലേക്കുളള സംഭാവന 15.5 ശതമാനമായി ഉയരും.

ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ അടുത്ത അഞ്ച് വര്‍ഷങ്ങളിലും വലിയ മുന്നറ്റം പ്രവചിക്കുന്നില്ല. ആഗോള സമ്പദ്വ്യവസ്ഥയിലുളള ചൈനയുടെ സ്വാധീനത്തിനും ഇടിവുണ്ടാകും. ആഗോള ജിഡിപിയിലേക്കുളള 2018- 19 വര്‍ഷത്തിലെ ചൈനീസ് വിഹിതം 32.7 ശതമാനമായിരുന്നു. ഇത് 2024 ആകുമ്പോഴേക്കും 28.3 ശതമാനമായി കുറയും. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവരുന്ന വ്യാപാര പ്രതിസന്ധികളാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

Related Articles

Latest Articles