Kerala

കൊച്ചിൻ ഷി‌പ്പ്‌യാർഡിൽ ഗുരുതര സുരക്ഷാവീഴ്ച; അഫ്ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്തത് മാസങ്ങളോളം…

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലിചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ.
വൻ സുരക്ഷാവീഴ്ചയാണ് ഇവിടെ ഉണ്ടായെതെന്നാണ് വിലയിരുത്തൽ. അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉണ്ടായതായി വ്യക്തമായത്.

അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

സ്വാതി മലിവാളിനെതിരായ ആക്രമണം : ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി മുംബൈയിൽ എത്തിച്ച് പോലീസ്

ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി…

8 mins ago

കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കാനായിട്ടെങ്കിലും രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണം “- പ്രജ്ജ്വൽ രേവണ്ണയോട് പരസ്യാഭ്യർത്ഥനയുമായി എച്ച്ഡി കുമാരസ്വാമി

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയോട്രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്.…

21 mins ago

രാഹുലിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി മോദി !

മുസ്ലിങ്ങൾക്ക് കോൺഗ്രസ് കൂടുതൽ സംവരണം കൊണ്ടുവന്നിരിക്കും ; രാഹുലിന്റെ തനിനിറം വലിച്ചുകീറി മോദി

39 mins ago

ഭാര്യയും മകനും തന്നെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രി ! ആരോപണങ്ങൾക്കടിസ്ഥാനം സ്വത്ത് വിൽക്കാനുള്ള ശ്രമം തടഞ്ഞതെന്ന പ്രതികരണവുമായി ഭാര്യ

ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും…

1 hour ago

ഗവർണർക്ക് തിരിച്ചടി !കേരളാ സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി

കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി.സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത…

1 hour ago