Wednesday, December 24, 2025

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐയുടെ ആള്‍മാറാട്ടം;കേരള സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ച് വി.സി

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ആള്‍മാറാട്ടം നടത്തിയ പശ്ചാത്തലത്തിൽ കേരള സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതായി വൈസ് ചാന്‍സലര്‍. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിൽ ആൾമാറാട്ടം ഉണ്ടായതിനാൽ എല്ലാ കോളജുകളിലും പ്രത്യേക പരിശോധന നടത്തേണ്ടതുണ്ടെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

അതേസമയം, സമാനസംഭവങ്ങള്‍ തങ്ങളുടെ കോളേജുകളിൽ ഉണ്ടായോ എന്ന് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. അതിനുശേഷം മാത്രം യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നുമാണ് വൈസ് ചാന്‍സലറുടെ നിലപാട്.

Related Articles

Latest Articles