Sunday, June 2, 2024
spot_img

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയതിൽ വിശാഖിനെതിരെ നടപടിയെടുത്ത് സി.പി.എം;ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് വിശാഖിന് സസ്‌പെൻഷൻ

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി നേതാവ് വിശാഖിനെതിരെ നടപടിയെടുത്ത് സി.പി.എം. ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സി.പി.എം വിശാഖിനെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.

യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിച്ച അനഘയ്ക്ക് പകരം വിശാഖ് യൂണിയന്‍ ഭാരവാഹിയാകാന്‍ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച് വിജയിച്ച അനഘ യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്ന് രാജിവച്ചതിനാലാണ് വിശാഖിന്റെ പേര് സര്‍വകലാശാലയിലേക്ക് അയച്ചതെന്നായിരുന്നു കോളജിന്റെ ആദ്യ വിശദീകരണം.

Related Articles

Latest Articles