ദില്ലി: പാകിസ്ഥാന്‍ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ അനധികൃതമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. മേഖലയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളില്‍ മാറ്റം വരുത്താനും ഏകപക്ഷീയമായി പിടിച്ചെടുക്കാനുമുള്ള പാക് നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന് പ്രവിശ്യ പദവി നല്‍കി നേരത്തെ ഇമ്രാന്‍ ഖാന്‍ ഉത്തരവിറക്കിയിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കാന്‍ ശക്തമായ ഒരു സൈന്യമുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. ഇതിനു പ്രതികരണമായായിരുന്നു ഇന്ത്യയുടെ പ്രതികരണം.
അതേസമയം കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവയിലുള്‍പ്പെടുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്താവ പറഞ്ഞു. ഇന്ത്യന്‍ പ്രദേശങ്ങളുടെ തല്‍സ്ഥിതി മാറ്റാനുള്ള നീക്കങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്നും, അനധികൃതമായ എല്ലാതരം കൈയേറ്റങ്ങളും ഒഴിവാക്കി മേഖലയില്‍ നിന്ന് പിന്‍വലിയണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…