ഇസ്ലാമിക രാജ്യങ്ങൾക്കായി മാത്രം യുദ്ധവിമാനം; ഇമ്രാൻ ഖാന് ഭ്രാന്തെന്ന് പാക് ജനത | IMRAN KHAN
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് പാകിസ്‌ഥാൻ. ഇതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് വായ്പ എടുക്കാന്‍ ഒരുങ്ങുകയാണ് രാജ്യം എന്നാണ് വിവരം. എന്നാൽ ഇതിനിടയിലും ചില മണ്ടത്തരങ്ങളുമായി ഇമ്രാൻ ഖാൻ രംഗത്തുവന്നിരിക്കുകയാണ്.
“ലോകശക്തികളെ നിലയ്‌ക്കു നിർത്തണം”; എന്ന ലക്ഷ്യത്തോടെ ഇസ്ലാമിക രാജ്യങ്ങൾക്കായി യുദ്ധവിമാനം നിർമ്മിക്കാനൊരുങ്ങുകയാണ് പാകിസ്ഥാൻ എന്നാണ് വിവരം. പാകിസ്ഥാൻ ഒറ്റയ്ക്കല്ല തുർക്കിയും ഒപ്പമുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് മണിക്കൂറുകൾ നീണ്ട ചർച്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നെതെന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും സംയുക്തമായി ഇസ്ലാമിക യുദ്ധവിമാനം നിർമ്മിക്കാം എന്ന ആശയത്തിലെത്തിയത്. ഇമ്രാൻഖാനും തയ്യിപ് എർദോഗനുമാണ് കൂടിക്കാഴ്ച നടത്തിയത്.
ലോകശക്തികളെ നിലയ്‌ക്കു നിർത്താൻ ഇസ്ലാമിക യുദ്ധവിമാനം തന്നെ വേണമെന്നായിരുന്നു ചർച്ചയിൽ തീരുമാനിച്ചത്. കഴിഞ്ഞ മാസം 28-ാം തീയതിയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. ഇസ്ലാമിക് വേൾഡ് ഫൈറ്റർ ജെറ്റുകളാണ് തങ്ങൾക്ക് ഇനി സുരക്ഷയൊരുക്കുക എന്നാണ് ഇരുരാജ്യങ്ങളുടേയും തലവന്മാരുടെ തീരുമാനം. ഇന്നത്തെ യുദ്ധമുഖത്ത് ഉപയോഗിക്കുന്നതിൽ ഏറ്റവും മികച്ച തരം അഞ്ചാം തലമുറ ജെറ്റുകൾ തന്നെ സ്വന്തമാക്കാനാണ് തീരുമാനം.
നിലവിൽ ഉപയോഗിക്കുന്ന അമേരിക്കയുടെ എഫ്-16നും ഫ്രാൻസിന്റെ ജെറ്റുകളും മാറ്റി പകരം തങ്ങളുടെ സ്വന്തം ബ്രാൻഡ് എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഉപയോഗിക്കുന്ന ലോക്ഹീഡ് മാർട്ടിന്റെ വിമാനങ്ങൾക്കാണ് പകരക്കാരനുണ്ടാവുന്നത്. 2023ൽ വിമാനത്തിന്റെ പ്രോട്ടോടൈപ് പുറത്തിറക്കാനും 2026ൽ ആദ്യ ബാച്ച് നിർമ്മിക്കാനുമാണ് പദ്ധതി. എന്നാൽ സാങ്കേതിക സഹായത്തിന് ഏത് രാജ്യങ്ങളെ ബന്ധപ്പെടും എന്നത് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

