Wednesday, January 7, 2026

യാത്രയ്ക്കിടെ ഇമ്രാന്‍ ഖാന്‍റെ വിമാനത്തിന് സാങ്കേതിക തകരാര്‍; ന്യൂയോര്‍ക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യാത്ര ചെയ്ത വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന്‍ ഖാനും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്.

യുഎന്‍ സമ്മേളനത്തിന് ശേഷം പാക്കിസ്ഥാനിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇമ്രാനും സംഘവും. എന്നാല്‍, പറന്നുയര്‍ന്ന് കുറച്ചു സമയത്തിനു ശേഷം സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതോടെ വിമാനം അടിയന്തരമായി ന്യൂയോര്‍ക്കില്‍ ഇറക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇമ്രാന്‍ഖാന്‍ ന്യൂയോര്‍ക്കില്‍ തങ്ങുകയാണ്. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷമേ പാകിസ്താന്‍ പ്രധാനമന്ത്രി യാത്ര ആരംഭിക്കൂ. ഒരാഴ്ച നീണ്ടുനിന്ന അമേരിക്ക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍

Related Articles

Latest Articles