Imran Khan
ഇസ്ലാമാബാദ്: റഷ്യ സന്ദർശനത്തിൽ പുലിവാല് പിടിച്ച് ഇമ്രാൻ ഖാൻ(Imran Khan) . യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച അതേദിവസമാണ് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇമ്രാൻ ഖാൻ റഷ്യയിലേക്ക് പോയത്. യാതൊരു മുന്നറിയിപ്പോ ഔദ്യോഗിക സ്ഥിരീകരണമോ ഇല്ലാതെ ഇമ്രാന്റെ അനവസരത്തിലെ സന്ദർശനം.
ഇമ്രാൻ ഖാന്റെ നീക്കം ലോക മാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. പുടിനെ കാണാൻ സന്ദർശനാനുമതി ലഭിക്കാഞ്ഞിട്ടും പുടിനുമായി ഒരുമിച്ചിരിക്കുന്ന പഴയ ചിത്രം പ്രചരിപ്പിച്ചതും വിനയായി. സാധാരണ കുശലപ്രശ്നം മാത്രം നടത്തി പുടിൻ ഇമ്രാനെ മടക്കിയതും ഇസ്ലമാബാദിന് വലിയ നാണക്കേടായി. ഇതിനിടെ യുക്രെയിന്റെ അഖണ്ഡതയെ പിന്തുണയ്ക്കുന്നുവെന്ന ഇസ്ലാമാബാദിന്റെ ഔദ്യോഗിക പ്രസ്താവന നടന്നതും ഇമ്രാൻഖാന് കൂനിന്മേൽ കുരുവായി മാറിയിരിക്കുകയാണെന്നാണ് വിവരം. കടുത്ത ആക്രമണം റഷ്യ തീരുമാനിച്ചതിനെ ആവേശകരമെന്ന് വിശേഷിപ്പിച്ച ഇമ്രാന്റെ യുദ്ധക്കൊതിയാണ് വൻ തിരിച്ചടിയാകുന്നത്.
യുക്രെയ്നെ ആക്രമിച്ചു കൊണ്ടിരിക്കുന്ന റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും, ഫ്രാൻസും യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളും നീങ്ങിയതോടെയാണ് പാകിസ്ഥാൻ വെട്ടിലാകുന്നത്. ഉപരോധം റഷ്യക്കെതിരെ മാത്രമല്ല യുക്രെയ്നെതിരെ നീങ്ങുന്ന എല്ലാ രാജ്യങ്ങൾക്കും ബാധകമാവുകയാണ്.
സ്വന്തം നിലനിൽപ്പിനായി എന്തും ചെയ്യാനൊരുങ്ങുന്ന റഷ്യ പാകിസ്ഥാനെ നിലവിൽ സഹായിക്കാൻ സാധ്യത കുറയുമെന്ന വസ്തുതയാണ് വിദേശ കാര്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുന്നേ തന്നെ സാമ്പത്തിക ഉപരോധം ഭീകരതയുടെ പേരിൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ. അതിന് ചുക്കാൻ പിടിക്കുന്നത് അമേരിക്കയും ഫ്രാൻസുമാണ്. യുക്രെയ്ൻ വിഷയത്തിൽ അമേരിക്കയും ഫ്രാൻസും റഷ്യക്കെതിരെ നീങ്ങുകയാണ്. ഇതിനിടെയാണ് പാകിസ്ഥാൻ റഷ്യക്കായി ഇടപെട്ട് വാർത്തകളിൽ നിറഞ്ഞതും. ഇതിനുപിന്നാലെയാണ് ഇപ്പോൾ പാകിസ്ഥാനെതിരെയും ശക്തമായ നീക്കങ്ങളുമായി ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…
തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…
അസമിലെ ബരാക് താഴ്വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…
2025 ഏപ്രിലിൽ ബൈസരൺ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…