Sunday, May 19, 2024
spot_img

ഓപ്പറേഷൻ ഗംഗ: വിദേശകാര്യ മന്ത്രാലയം ആരംഭിച്ച 24×7 ഹെൽപ് ഡെസ്ക് പ്രവർത്തന സജ്ജം

ദില്ലി: യുദ്ധബാധിത രാജ്യമായ യുക്രെയിനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യമായ
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച 24×7 ഹെൽപ് ഡെസ്ക് പ്രവർത്തനസജ്ജം (MEA sets up 24×7 Control Centres to assist in Operation Ganga). യുക്രെയ്‌നിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി ശക്തമായ നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്.

പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലോവാക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ അതിർത്തി പോയിന്റുകളിലൂടെയാണ് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവരെ സഹായിക്കുന്നതിന് ആണ് വിദേശകാര്യ മന്ത്രാലയം 24×7 ഹെൽപ് ഡെസ്ക് ആരംഭിച്ചത്. അതേസമയം യുദ്ധഭൂമിയായി മാറിയ യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. റൊമാനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്.

Related Articles

Latest Articles