Saturday, May 4, 2024
spot_img

റഷ്യയ്ക്ക് കൂടുതൽ ഉപരോധം ഏർപ്പെടുത്തും: ഈ പ്രതിസന്ധിയിൽ യുക്രൈൻ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോൺസൺ

ലണ്ടൻ: യുക്രൈന് പൂർണ്ണ പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ ജനതയ്‌ക്കൊപ്പമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രതിസന്ധികാലത്ത് തങ്ങൾ നിങ്ങളുടെ കൂടെയുണ്ട്, റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും യുക്രൈൻ ജനതയ്ക്ക് യുകെ പ്രധാനമന്ത്രിയുടെ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഏകാധിപതിയെന്നാണ് ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്. യുക്രൈൻ അധിനിവേശം കിരാതവും വികൃതവുമായ നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനു പിന്നാലെ റഷ്യയ്‌ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രംഗത്തെത്തി. യുദ്ധ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല റഷ്യ യുക്രൈനിൽ നിന്ന് ഉപാധികളില്ലാതെ പിന്മാറണമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയും ആവശ്യപ്പെട്ടു.

Related Articles

Latest Articles