Thursday, May 9, 2024
spot_img

കാറിൽ മദ്യക്കടത്ത്; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മകൻ പിടിയിൽ

ഇസ്ലാമാബാദ് : കാറിൽ മദ്യം കടത്താൻ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മകൻ പിടിയിൽ(Pak PM Imran Khan’s Step-Son Briefly Arrested For Possession Of Liquor). ഇമ്രാൻ ഖാന്റെ ആദ്യ ഭാര്യ ബുഷ്‌റ ബിബുവിന്റെ മകൻ മൂസ മനേകയെയാണ് മദ്യം കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്. ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. തുടർന്ന് പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനിൽ മദ്യം കൈവശം വയ്‌ക്കുന്നതും വിൽക്കുന്നതും വാങ്ങുന്നതും കുടിക്കുന്നതും ശിക്ഷാർഹമാണ്. ഇത് നിലനിൽക്കവെയാണ് സംഭവത്തിൽ പ്രധാനമന്ത്രിയുടെ മകൻ തന്നെ പ്രതിയായിരിക്കുന്നത്. വിഷയം ഇമ്രാൻ ഖാന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

മൂന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യം കാറിൽ കടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പുത്രനെ പോലീസ് പിടികൂടിയത്. തുടർന്ന് നിമിഷങ്ങൾക്കകം പഞ്ചാബ് പോലീസിന് ഉന്നതരുടെ കോളുകൾ എത്തിയതോടെ യുവാവിനെ വിട്ടയച്ചതായാണ് വിവരം. എന്നാൽ ഇയാൾ പ്രധാനമന്ത്രിയുടെ മകനാണെന്ന് പറഞ്ഞ് പോലീസിനോട് തട്ടിക്കയറാൻ ശ്രമിച്ചു എന്നും റിപ്പോർട്ടുകളുമുണ്ട്.

Related Articles

Latest Articles