Tuesday, December 16, 2025

ഇമ്രാൻ ഖാൻ സർക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായി; അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്, രാജിക്ക് സാധ്യത

പാകിസ്ഥാൻ: ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം സമർപ്പിച്ച അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിലാണ് അവിശ്വാസ പ്രമേയത്തിന്റെ ചർച്ചയും വോട്ടെടുപ്പും നടക്കുക. സർക്കാരിലെ രണ്ട് ഘടകകക്ഷികൾ കൂറുമാറിയതോടെ ഇമ്രാൻ സർക്കാറിന്റെ ഭൂരിപക്ഷം കുറയുകയായിരുന്നു. അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് വരും മുമ്പ് ഇമ്രാന്‍ രാജിവെച്ചേക്കുമെന്ന സൂചനയുമുണ്ട്.

തന്റെ സർക്കാറിനെ വീഴ്ത്താൻ വിദേശ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച ഇമ്രാൻ പാകിസ്ഥാനിലെ ജനങ്ങളോട് പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. ടിവി അഭിസംഭോധനയിലാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്. തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് തെരുവിൽ പ്രതിഷേധിക്കാൻ അണികളോട് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, പാകിസ്ഥാനിൽ സ്ഥിതി സങ്കീർണമാകുകയാണ്. വോട്ടെടുപ്പിൽ പരാജയപ്പെട്ടാലും അധികാരം ഒഴിയില്ലെന്ന സൂചന നൽകിയിരിക്കുകയാണ് ഇമ്രാൻ ഖാൻ.

Related Articles

Latest Articles