Monday, May 13, 2024
spot_img

പാകിസ്ഥാനിൽ ‘അജ്ഞാത’ ദുരൂഹത തുടരുന്നു; വ്യോമസേനാ വിമാനവും തകർന്നു വീണു

പെഷവാർ: പാകിസ്ഥാനിൽ അജ്ഞാത ദുരൂഹത തുടരുന്നു. പാകിസ്ഥാൻ വ്യോമസേനയുടെ ഒരു പരിശീലന വിമാനം ഇന്നലെ പെഷവാറിൽ തകർന്നു വീണു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് പരീക്ഷണ ദൗത്യത്തിലായിരുന്ന വിമാനമാണ് ഇന്നലെ അജ്ഞാത കാരണത്താൽ തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചതായി വ്യോമസേനാ വക്താവ് അറിയിച്ചു. സാധാരണ നടത്തിവരാറുള്ള പരിശീലന പറക്കലിലായിരുന്നു വിമാനം. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. വ്യോമസേനാ ആസ്ഥാനം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ ഇന്ത്യൻ മിസൈൽ സാങ്കേതിക തകരാറുകൾ മൂലം പാകിസ്ഥാനുള്ളിൽ പതിച്ചിരുന്നു. ഇതിന് പ്രത്യാക്രമണമായി തൊടുത്ത മിസൈലും ലക്‌ഷ്യം തെറ്റി പാകിസ്ഥാനുള്ളിൽ തന്നെ വീണിരുന്നു. 550 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ സംവിധാനത്തിൽ ആക്രമണ ലക്‌ഷ്യം 550 മീറ്റർ എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ലക്‌ഷ്യം തെറ്റാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ സിയാൽകോട്ടുള്ള ആയുധ സംഭരണ ശാലയും അജ്ഞാത കാരണങ്ങളാൽ തീപിടിച്ച് കനത്ത നാശനഷ്ടമുണ്ടായിരുന്നു.

Related Articles

Latest Articles