Sunday, December 21, 2025

കുമാരനെല്ലൂർ സ്കൂളിൽ നടന്നത് തല്ലുമാല,കാരണം 9ാം ക്ലാസുകാർ 8ാം ക്ലാസിന് മുന്നിലൂടെ നടന്നത്കവലയിൽ കണ്ടത് കുട്ടികളുടെ തെരുവ് യുദ്ധം

പാലക്കാട്- കുമാരനെല്ലൂർ സ്കൂളിൽ വിദ്ധ്യാർത്ഥികൾ തമ്മിൽ തെരുവിൽ കൂട്ടയടി. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷമാണ് സംഭവം. സ്കൂളിലെ എട്ടാം ക്ലാസിൻ്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുത‍ര്‍ക്കമാണ് സംഘർഷത്തിലേക്ക് എത്തിയതെന്നാണ് വിവരം.

     കുമരാനെല്ലൂർ സെൻ്ററിലെ  കടയ്‌ക്ക് മുന്നിൽ നിന്നാണ് തർക്കത്തിൻ്റെ തുടക്കം. കടയുടെ പുറത്ത് വിൽക്കാനുളള സാധനങ്ങൾ വെച്ചിരുന്നു. ഈ സാധനങ്ങളടക്കമെടുത്താണ് കുട്ടികൾ തമ്മിലടിച്ചത്. കുട്ടികളുടെ ഈ കൂട്ടത്തോടെയുള്ള തല്ലുമാല കണ്ട് നാട്ടുകാരും യാത്രക്കാരും പകച്ചു നിന്നും. 

    അരമണിക്കൂർ യുദ്ധസമാനമായ അന്തരീക്ഷമായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾ നഷ്ടപ്പെട്ടെന്നാണ് വ്യാപാരികളുടെ പരാതി. 

Related Articles

Latest Articles