ഭോപ്പാൽ : തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ രാഷ്ട്രീയക്കാരൻ ഒരു കല്ലും ഉപേക്ഷിക്കില്ലെന്ന് പറയാറുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾ എല്ലാ മേഖലകളിലെയും വോട്ടർമാരെയും സന്ദർശിക്കാറുണ്ട്. മധ്യപ്രദേശിലെ രത്‌ലമിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പരാസ് സക്ലേച്ചയെ, ഇത്തരത്തിൽ സന്ദർശിച്ച വയോധികൻ ചെരിപ്പുകൾ കൊണ്ട് തല്ലുന്ന വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രദേശത്തെ ജനങ്ങൾ മുസ്ലിം അവധൂതനായി കാണുന്ന ഫക്കീര ബാബാജിയെ കാണാനാണ് പരാസ് സക്ലേച്ച എത്തിയത്. ഇയാൾക്ക് ആഗ്രഹങ്ങൾ നിറവേറ്റാനുള്ള ശക്തിയുണ്ടെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. ബാബയെ സന്തോഷിപ്പിക്കാനായി പുത്തൻ ചെരിപ്പുകളും സക്ലേച്ച കരുതിയിരുന്നു. സക്ലേച്ച കൊടുത്ത ചെരിപ്പ് വാങ്ങിയ ഫക്കീര ബാബ അത് കൊണ്ട് തന്നെ സക്ലേച്ചയെ തല്ലുകയായിരുന്നു.
रतलाम कांग्रेस पार्टी प्रत्याशी पारस सकलेचा।
चुनाव जीतने के लिए चप्पल का प्रसाद 🤭
कांग्रेस ही ये कर सकती है। 🤣@AlokTiwari9335 😁 pic.twitter.com/RaqdtNESkN— Deepak Lahiri ✍️ (@DeepakLahiri5) November 17, 2023
കോൺഗ്രസ് സ്ഥാനാർത്ഥി ബാബയെ വണങ്ങുന്നതും ചെരിപ്പ് കൊണ്ട് ബാബ അയാളെ അടിക്കുന്നതും വീഡിയോയിൽ കാണാം. എങ്കിലും ജാള്യത മറയ്ക്കാൻ യാതൊരു ബഹളവുമില്ലാതെ സന്തോഷത്തോടെ അടിവാങ്ങുകയാണ് സക്ലേച്ച. കൂടാതെ ബാബയുടെ അടിക്ക് നന്ദി പറയുന്നതും വീഡിയോയിൽ കാണാം.
മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്കാണ് ആരംഭിച്ചു.

