Tuesday, October 6, 2026

സൈനിക യൂണിറ്റിലെ പരിശീലന ക്ലാസ്സിൽ പങ്കെടുക്കവേ ഹൃദയാഘാതം ! മലയാളി സൈനികൻ മരിച്ചു

ശ്രീനഗറിലെ പട്ടൽ സൈനിക യൂണിറ്റിൽ വച്ച് പരിശീലന ക്ലാസ്സിൽ പങ്കെടുക്കവേ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് സൈനികൻ മരിച്ചു. പെരുങ്കടവിള ഇന്ദ്രജിത്ത്ഭവനിൽ ശിവകുമാർ ശ്രീജയ ദമ്പതികളുടെ മകൻ ഇന്ദ്രജിത്താണ് (30) മരിച്ചത്.

മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശ്രീനഗറിൽ നിന്നും സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേരും. ശേഷം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികൾ നൽകും. ശേഷം പാങ്ങോട് സ്റ്റേഷനിൽ നിന്നും സേനാംഗങ്ങളുടെ അകമ്പടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിൻ്റെ വസതിയിൽ എത്തിക്കും. ശേഷം വീട്ടുകാരുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം സൈനികരുടെ ഗാർഡ് ഓഫ് ഓണറോടുകൂടി മൃതദേഹം ചിതയിൽ സംസ്കരിക്കും.

Related Articles

Latest Articles