Sunday, December 14, 2025

മലപ്പുറത്ത് വിരണ്ടോടിയ പോത്ത് വീണത് 40 അടി താഴ്ചയുള്ള കിണറ്റിൽ! പോത്തിനെ സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷാ സേന

മലപ്പുറം : കൊണ്ടോട്ടി കൂട്ടലിങ്ങലിൽ വിരണ്ടോടിയ പോത്ത് വീണത് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ. ഇന്ന് രാവിലെ11 മണിയോടെയാണ് സംഭവം. കൂട്ടാലിങ്ങൽ അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദിന്റെ 250 കിലോയോളം ഭാരമുള്ള പോത്താണ് വാഹനത്തിൽനിന്ന് ഇറക്കുമ്പോൾ വിരണ്ടോടുകയും പിന്നാലെ കിണറ്റിൽ വീഴുകയും ചെയ്തത്.

ഉടനെ വീട്ടുകാർ മുണ്ടുപറമ്പ് അഗ്നിരക്ഷാ സേനയിൽ വിവരമറിയിച്ചു.സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എക്സ്റ്റൻഷൻ ലാഡർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി പോത്തിനെ ബെൽറ്റ്‌ ധരിപ്പിച്ച് മറ്റ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ മുകളിലേക്കു വലിച്ചു കയറ്റി. 40 അടിയോളം താഴ്ചയുണ്ടെങ്കിലും കിണറ്റിൽ അഞ്ചടിയോളം മാത്രമായിരുന്നു വെള്ളമുണ്ടായിരുന്നത്. അത് കൊണ്ടുതന്നെ പോത്തിന് കാര്യമായി പരുക്കുകളൊന്നും സംഭവിച്ചില്ല.

Related Articles

Latest Articles