Featured

വൈകുന്നേരമായാൽ മനുഷ്യർ മാത്രമല്ല ഇവിടെ പക്ഷിമൃഗാദികളും പുറത്തിറങ്ങാറില്ല !

പ്രേതങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് ശക്തമായ സംശയങ്ങൾ ഉണ്ടെങ്കിലും ഇന്നും ചെറിയൊരു വിഭാഗം ആളുകൾ എങ്കിലും പ്രേതങ്ങളിലും മറ്റും വിശ്വസിക്കുന്നു. ചില വ്യക്തികൾ അസാധാരണ സംഭവങ്ങൾക്ക് തങ്ങള്‍ സാക്ഷ്യം വഹിച്ചതായി പോലും അവകാശപ്പെടുന്നു. ഇത്തരത്തിൽ നിഗൂഢതകൾ ഏറെയുള്ളതും പ്രേതബാധിയുണ്ടെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്ന മൂന്ന് സ്ഥലങ്ങളാണ് ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിലുള്ളത്. വൈകുന്നേരം 4 മണിക്ക് ശേഷം മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികൾ പോലും ഈ സ്ഥലത്തേക്ക് എത്താറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തൈമര വാലി റാഞ്ചി – ടാറ്റ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തൈമര വാലി വാഹനങ്ങൾ സ്ഥിരമായി സഞ്ചരിക്കുന്ന പാതയാണ്. ഇതുവഴി കടന്ന് പോകുമ്പോൾ അസാധാരണമായ ഒരു ഊർജ്ജം തങ്ങളിലേക്ക് എത്തുന്നതായി അനുഭവപ്പെടാറുണ്ടെന്ന് ഒന്നും രണ്ടുമല്ല നിരവധി ഡ്രൈവർമാരാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, തങ്ങളുടെ വാഹനത്തിന് തൊട്ടുപിന്നിലായി മറ്റൊരു വാഹനം ഉണ്ടെന്ന് തോന്നുകയും എന്നാൽ തിരിഞ്ഞ് നോക്കുമ്പോൾ വാഹനങ്ങൾ ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. ഇത്തരം അനുഭവങ്ങള്‍ നിരവധി ഡ്രൈവര്‍മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാഹനത്തിന് മുന്നിൽ നിഗൂഢമായ എന്തോ ഒരു സാന്നിധ്യം അനുഭവപ്പെട്ടിരുന്നുവെന്നാണ് ഈ പ്രദേശത്തുണ്ടായ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍മാര്‍ പറഞ്ഞിട്ടുള്ളത്. കാങ്കെ റോയൽ ബംഗ്ലാവ് കാങ്കെയിലെ കൃഷി ഭവനിൽ സ്ഥിതി ചെയ്യുന്ന കാങ്കെ റോയൽ ബംഗ്ലാവിന് ഏകദേശം 200 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാത്രിയിൽ ബംഗ്ലാവിൽ നിന്ന് ഭയാനകമായ കരച്ചിൽ ശബ്ദം കേൾക്കുന്നത് പതിവാണെന്നാണ് സമീപവാസികളായ താമസക്കാർ പറയുന്നത്. കഴിഞ്ഞ 80 വർഷമായി ബംഗ്ലാവ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ, ഈ ബംഗ്ലാവിൽ രാജാവും രാജ്ഞിയും താമസിച്ചിരുന്നതായി ഗ്രാമീണർ പറയുന്നു. രാജ്ഞി അവിടെ വച്ച് ആത്മഹത്യ ചെയ്തതായാണ് ഗ്രമീണര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഏത് രാജാവും രാജ്ഞിയുമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് ഗ്രാമീണര്‍ക്ക് അറിയില്ല. പക്ഷേ ആ മരണത്തിന് ശേഷം അവിടെ താമസിക്കാൻ ശ്രമിച്ചവർക്കെല്ലാം അകാല മരണം സംഭവിച്ചെന്നും ഇതോടെയാണ് ഇവിടേക്ക് പോകാൻ ആളുകൾ ഭയന്നു തുടങ്ങിയതെന്നുമാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. ധ്രുവ ബൈപാസ് റോഡ് റാഞ്ചിയിലെ ധുർവയിലെ സെക്ടർ 2 ബൈപാസ് റോഡ് പ്രേതബാധയുള്ള ഒരു പാതയെന്ന നിലയിൽ പ്രശസ്തമാണ്, അതിശയകരമെന്നു പറയട്ടെ, വൈകുന്നേരം 7:00 മണിക്ക് ശേഷം, പക്ഷിമൃഗാദികളുടെ സാന്നിധ്യം ഇവിടെ ഉണ്ടാകാറില്ലത്രേ. അതോടുകൂടി റോഡ് വിജനമാവുകയും വിചിത്രമായ അന്തരീക്ഷം കൈവരിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറയുന്നു. വൈകുന്നേരമാകുന്തോറും പ്രദേശത്ത് നിന്ന് അസ്വാസ്ഥ്യകരമായ ഒരു ശബ്ദം ഉണ്ടാവുകയും പ്രദേവാസികള്‍ ഇതുവഴിയുള്ള കാൽനടയാത്ര ഒഴിവാക്കും. എന്നാല്‍ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് കുഴപ്പമില്ലാതെ സഞ്ചരിക്കാമെന്നും പ്രദേശവാസികള്‍ പറയുന്നു. റാഞ്ചി നഗരത്തിന് ചുറ്റുവട്ടത്തുമുള്ള ഈ അസാധാരണ അനുഭവങ്ങളെ കുറിച്ച് പക്ഷേ, ഇതുവരെ ശാസ്ത്രീയമായ വിവരണങ്ങളൊന്നും ലഭ്യമല്ല.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

5 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

10 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago