തിരുവനന്തപുരം: മഹാപ്രളയവും ഉരുള്പൊട്ടലും വന് നാശനഷ്ടം വരുത്തിവെച്ച കഴിഞ്ഞ വര്ഷം മാത്രം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്.ഡി.എഫ് സര്ക്കാര് അനുമതി നല്കിയത് 129 ക്വാറികള്ക്ക്. ഒരു വര്ഷം കൊണ്ട് മൂന്ന് കോടി 53 ലക്ഷം ടണ് പാറക്കല്ലുകള് പൊട്ടിച്ചെടുത്തെന്നാണ് ഔദ്യോഗിക കണക്കുകള്. എന്നാല് സര്ക്കാര് പട്ടികയില് നിയമാനുസൃതമായി പ്രവര്ത്തിക്കുന്ന 750 പാറമടകള്ക്ക് പുറമേ 5,100ലധികം അനധികൃത ക്വാറികളും പ്രവര്ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പൊട്ടിച്ചെടുക്കുന്ന കല്ലിന്റെ അളവ് എത്രയെന്ന കണക്കും സര്ക്കാരിന്റെ പക്കലില്ല.
നിയമാനുസൃതമായി പ്രവര്ത്തിക്കുന്ന 750 ക്വാറികളില് 83 എണ്ണം പ്രളയ-ഉരുള്പൊട്ടല് ദുരന്തങ്ങളുണ്ടായ മലപ്പുറം ജില്ലയിലാണ്. നിലമ്പൂര് താലൂക്കില് മാത്രം 72 ക്വാറികള്. വന് ദുരന്തമുണ്ടായ കവളപ്പാറ മേഖലയില് മാത്രം പാറ പൊട്ടിക്കല് നടക്കുന്നത് 20 ക്വാറികളിലാണ്.
കഴിഞ്ഞ ഏപ്രില് മുതല് ഈ ഏപ്രില് മാസം വരെ 62.81735 ലക്ഷം ടണ് തുരന്നെടുത്തതായും കണക്കുണ്ട്. മണ്ണ് മാഫിയകള് അനധികൃതമായി കടത്തുന്ന മണ്ണിന്റെ അളവ് ഇതിലേറെ വരും.
അനധികൃത കരിങ്കല് ക്വാറികളില് ഏറെയും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഉരുള്പൊട്ടല്, മണ്ണിടിച്ചില്, ഭൂഗര്ഭജല നിരപ്പ് താഴല് എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ ഭൂചലനത്തിനും ഇവ കാരണമാകുന്നു. സംസ്ഥാനത്ത് 1983നും 2015നും ഇടയില് 115 ഭൂമികുലുക്കങ്ങളുണ്ടായി. ഈ ഭൂചലങ്ങളുണ്ടായ 78 ഇടത്തും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളില് കരിങ്കല് ക്വാറികളുണ്ടായിരുന്നു
ചട്ടം ലംഘിച്ച് ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് 2,133 പരാതികളാണ് ഒരു വര്ഷത്തിനിടെ മൈനിങ് ആന്റ് ജിയോളജി വകുപ്പിന് ലഭിച്ചത്. മഴക്കെടുതിയുടെ പശ്ചാത്തലത്തില് കരിങ്കല്, മണ്ണ്, മണല് ഉള്പ്പെടെയുള്ള എല്ലാ ഖനനങ്ങളും നിര്ത്തിവെയ്ക്കാന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിര്ദ്ദേശിച്ചിട്ടുണ്ട്. ഖനനങ്ങള്ക്ക് താല്ക്കാലിക വിലക്ക് മാത്രമാണ് മൈനിങ് ആന്ഡ് ജിയോളജി വകുപ്പ് ഏര്പ്പെടുത്തിയിരിക്കുന്നത്. മഴ കുറയുമ്പോള് വീണ്ടും ഖനനാനുമതി നല്കാനാണ് ജിയോളജി വകുപ്പിന്റെ തീരുമാനം
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…