Tuesday, December 16, 2025

തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു;അപകടമുണ്ടായത് കുട്ടികൾ എത്തുന്നതിന് തൊട്ടുമുൻപേ,വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം : പ്രവേശനോത്സവവും ആഘോഷപരിപാടികളും നടക്കാനിരിക്കെയാണ്‌ തിരുവനന്തപുരം മാറനല്ലൂരിൽ സര്‍ക്കാര്‍ സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണത്. കണ്ടല സർക്കാർ സ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് പൂർണ്ണമായും ഇടിഞ്ഞ് വീണത്.സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് അപകടം ഉണ്ടായത്.

ഈ സമയത്ത് സ്കൂളിൽ ആരും ഇല്ലാതിരുന്നത് വലിയ ആശ്വാമാണ്.തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്. നിർമ്മാണത്തിൽ പിശക് വന്നത് ആണെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ നിർമ്മാണത്തിൽ ക്രമക്കേട് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.

Related Articles

Latest Articles