Sunday, May 19, 2024
spot_img

തൃശൂരില്‍ കഴുത്തില്‍ കത്തിവച്ച് വയോധികയുടെ രണ്ട് പവൻ സ്വർണ്ണ മാല കവർന്നെടുത്തു

തൃശൂര്‍ : വീട്ടിനുള്ളിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന വയോധികയെ ആക്രമിച്ച് കഴുത്തിലെ സ്വർണ്ണമാല കവര്‍ന്നു. തൃശൂര്‍ പട്ടിക്കാട് ഇന്ന് രാവിലെ 10 മണിയോടടുത്തായിരുന്നു സംഭവം നടന്നത്.വയോധികയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് രണ്ട് പവന്റെ സ്വർണ്ണമാല കവര്‍ന്നത്. സംഭവ സമയം വയോധിക തനിച്ചായിരുന്നു. വീടിന്റെ തുറന്ന് കിടന്ന മുൻവശത്തെ വാതിൽ വഴിയാണ് മോഷ്ടാവ് അകത്തു കയറിയത് .

മോഷണ ശേഷം വയോധികയെ തള്ളി വീഴ്ത്തിയശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. ആക്രമണത്തിൽ വയോധികയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട് . മോഷ്ടാവിനായി തിരച്ചിൽ തുടരുന്നു.

Related Articles

Latest Articles