Monday, December 22, 2025

രാജ്യത്ത് തീവ്രവാദം വച്ചുപൊറുപ്പിക്കില്ല!!! ഉന്നതതല യോഗത്തിൽ തുറന്നടിച്ച് അമിത് ഷാ

ദില്ലി: രാജ്യസുരക്ഷ വിലയിരുത്താൻ ഉന്നതതല യോഗം (Top Level Security Meet)വിളിച്ചു ചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ, സായുധ സേനയുടെ ഇന്റലിജൻസ് വിഭാഗങ്ങൾ, റവന്യൂ, ധനകാര്യ ഇന്റലിജൻസ് ഏജൻസികൾ എന്നിവയുടെ സുരക്ഷാ ഏജൻസി തലവന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും പോലീസ് മേധാവിമാരും വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിന്റെ ഭാഗമായി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആക്രമണ ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച നടന്നത്.

അതേസമയം രാജ്യത്തെ സുരക്ഷ സാഹചര്യങ്ങളും വെല്ലുവിളികളും വിലയിരുത്താനാണ് അടിയന്തിര യോഗം ചേർന്നത്. ആഗോള ഭീകരവാദ ഗ്രൂപ്പുകളുടെ തുടർച്ചയായ ഭീഷണികൾ, രാജ്യത്തിനുള്ളിൽ തന്നെയുണ്ടാകുന്ന തീവ്രവാദ ധനസഹായം, മയക്കുമരുന്ന് ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾക്കുള്ള ഭീകര ബന്ധം, സൈബറിടത്തിനെ അനധികൃതമായി ഉപയോഗിക്കൽ, വിദേശ ഭീകരരുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. സുരക്ഷാ വെല്ലുവിളികൾ നേരിടാൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും പുതിയ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീ

Related Articles

Latest Articles