Wednesday, December 24, 2025

ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം;തഴഞ്ഞതിൽ നിരാശനായി ജി.സുധാകരൻ

ആലപ്പുഴ : മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന ചടങ്ങിൽ നിന്ന് തഴഞ്ഞതിൽ നിരാശ പ്രകടമാക്കി മുന്‍മന്ത്രി ജി.സുധാകരന്റെ ഫെയ്സ്ബുക് പോസ്റ്റ്. വഴിയരികിലെ ഫ്ളക്സുകളിലെ സ്ഥാനമല്ല ജനഹൃദയങ്ങളിലെ സ്ഥാനമാണ് പ്രധാനമെന്ന് അദ്ദേഹം കുറിച്ചു. ഒന്നാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയും എംപി കെ.സി.വേണുഗോപാലിനെയും ഒഴിവാക്കിയതിനെയും സുധാകരന്‍ വിമര്‍ശിച്ചു.‍

അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

‘മെഡിക്കൽ കോളജിനായി പ്രവര്‍ത്തിച്ച ചിലരെ പരിപാടിയില്‍ നിന്നും ഒഴിവാക്കി (കെ.എസി.വേണുഗോപാല്‍) എന്ന് മാധ്യമങ്ങള്‍ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ശൈലജയെയും ഉള്‍പ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നില്‍ നിന്ന എന്നെ ഓര്‍ക്കാതിരുന്നതില്‍ എനിക്ക് പരിഭവമില്ല. ജനോപകാരമായ സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിനുള്ള ചാരിതാർഥ്യമാണുള്ളത്.

ചരിത്രത്തെ നിരസിക്കുന്നത് ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടര്‍ച്ചയാണ്, പുരോഗമനമാണ്. History is progress അതാണ് ആധുനിക ചരിത്ര മതം. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു, വഴിയരികിൽ വെക്കുന്ന ഫ്ലെക്സുകളിലല്ല ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്ലെക്സുകളാണ് പ്രധാനം

Related Articles

Latest Articles