Sunday, January 4, 2026

കെ പി മോഹനൻ എംഎൽഎയെ കൈയ്യേറ്റം ചെയ്ത സംഭവം ! ഇരുപതോളം പ്രതിഷേധക്കാർക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ് !!

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തത്. നാട്ടുകാർക്കെതിരെ നിയമനടപടിക്കില്ലെന്നും ഉണ്ടായത് കൈയ്യേറ്റ ശ്രമമായി കാണുന്നില്ലെന്നും നാട്ടുകാർ അവരുടെ പ്രശ്നം അവതരിപ്പിച്ചതാണെന്നുമാണ് എംഎൽഎ പ്രതികരിച്ചതെങ്കിലും പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു

മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കയ്യേറ്റത്തിലെത്തിയത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എംഎൽഎ. ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചുകൊണ്ട് മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പ്രശ്‌നം പലതവണ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎൽഎ പരിഗണിച്ചില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Related Articles

Latest Articles