Wednesday, May 15, 2024
spot_img

സമസ്‌ത വേദിയിലെ പെൺവിലക്ക് : രൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയിൽ മതനേതാവ് വിലക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം എന്ന് അദ്ദേഹം വിമർശിച്ചു. മാത്രമല്ല മുസ്ലീം കുടുംബത്തിൽ ജനിച്ചത് കൊണ്ടാണ് കുട്ടി അപമാനിക്കപ്പട്ടത് എന്നും, സ്ത്രീ പുരുഷ അവകാശങ്ങളെ പറ്റിയുള്ള ഖുറാൻ വചനം ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെയുള്ള ഗവർണറുടെ പ്രതികരണം.

ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാരാണ് പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയത്. തുടർന്ന് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. മദ്‌റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സർട്ടിഫിക്കറ്റ് നൽകുന്നതിന് വേദിയിലേക്ക് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ഷണിച്ചത്. എന്നാൽ പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. സമസ്‌ത   വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.

 

 

 

 

 

Related Articles

Latest Articles