Incident of blood transfusion for pregnant woman; Reported lack of vigilance; Two doctors dismissed, nurse suspended
മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഡ്യൂട്ടി ഡോക്ടർക്കും വാർഡ് നഴ്‌സിനും ജാഗ്രത കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഇന്നലെയാണ് മലപ്പുറം സ്വദേശിനി റുക്‌സാനയ്‌ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസറ്റീവ് രക്തം നൽകിയത്. എട്ട് മാസം ഗർഭിണിയായ റുക്‌സാനയ്‌ക്ക് രക്ത കുറവ് കണ്ടെത്തിയതിനെ തുടർന്ന് രക്തം കയറ്റാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസം രക്തം കയറ്റി. മൂന്നാം ദിനം രക്തം കയറ്റുന്നതിനിടെ യുവതിക്ക് വിറയൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് രക്തം ാമറിയതായി കണ്ടെത്തിയത്. പിന്നാലെ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവതി ഐസിയുവിൽ തുടരുകയാണ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…