Tuesday, May 14, 2024
spot_img

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ജാഗ്രത കുറവുണ്ടായതായി റിപ്പോർട്ട്; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെൻഷൻ

മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഡ്യൂട്ടി ഡോക്ടർക്കും വാർഡ് നഴ്‌സിനും ജാഗ്രത കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

മലപ്പുറം പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഇന്നലെയാണ് മലപ്പുറം സ്വദേശിനി റുക്‌സാനയ്‌ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസറ്റീവ് രക്തം നൽകിയത്. എട്ട് മാസം ഗർഭിണിയായ റുക്‌സാനയ്‌ക്ക് രക്ത കുറവ് കണ്ടെത്തിയതിനെ തുടർന്ന് രക്തം കയറ്റാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസം രക്തം കയറ്റി. മൂന്നാം ദിനം രക്തം കയറ്റുന്നതിനിടെ യുവതിക്ക് വിറയൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് രക്തം ാമറിയതായി കണ്ടെത്തിയത്. പിന്നാലെ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവതി ഐസിയുവിൽ തുടരുകയാണ്.

Related Articles

Latest Articles