Incident of selling MDMA to 250 people including students in Thrissur; accomplice of main accused also arrested
തൃശൂർ:വിദ്യാർത്ഥികളടക്കം 250 പേർക്ക് എംഡിഎംഎ വിറ്റ സംഭവത്തിലെ മുഖ്യ പ്രതിയുടെ കൂട്ടാളിയും പിടിയിൽ.പിടിയിലായത് മരത്താക്കര സ്വദേശി സിതിൻ, സിജോ എന്നിവരാണ്.മുഖ്യപ്രതി അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂട്ടാളികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സംഭവത്തില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഈ പരിശോധനയിലാണ് പ്രധാന പ്രതിയുടടെ തെളിവെടുപ്പിനിടെ രണ്ട് കൂട്ടാളികളെ കുടി പിടികൂടാന്‍ സാധിച്ചത്. ഇതിലൊരാളുടെ പക്കല്‍ നിന്ന് 10 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തിട്ടുണ്ട്.പ്രധാന പ്രതി അരുണിനെ ഇന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കോള്‍ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിളിച്ച ആള്‍ കൂടിയാണ് സിതിന്‍. ഇയാളുടെ വീട്ടില്‍ പരിശോധനക്കായി എക്സൈസ് സംഘം പ്രതിയുമായി എത്തുകയായിരുന്നു. അവിടെ നിന്നാണ് 10 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.സിതിനാണ് മറ്റൊരു കൂട്ടാളിയെക്കുറിച്ചുള്ള വിവരം നല്‍കിയത്. തുടരന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…