Kerala

തലസ്ഥാന നഗരിയിൽ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം;വാ തുറക്കാത്ത സാംസ്‌കാരിക നായകന്മാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം:തലസ്ഥാന നഗരിയിൽ സ്ത്രീ ആക്രമിക്കപ്പെട്ട ഞെട്ടിക്കുന്ന സംഭവത്തിൽ വാ തുറക്കാത്ത സാംസ്‌കാരിക നായകന്മാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രംഗത്ത് വന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ചെറിയ സംഭവങ്ങളിൽപ്പോലും മെഴുകുതിരി തെളിക്കുന്ന സാംസ്‌കാരിക അടിമകളും അഭിനവ ബുദ്ധിജീവികളും തലസ്ഥാനത്ത് നടന്ന സ്ത്രീയ്‌ക്കെതിരായ അതിക്രമത്തില്‍ ഉറക്കത്തിലാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായി ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ലെന്നും പാറ്റൂരില്‍ അതിക്രമത്തിനിരയായ യുവതിയുമായി ഫോണില്‍ സംസാരിച്ച ശേഷം മുരളീധരന്‍ സമൂഹ മാദ്ധ്യമത്തിൽ കുറിച്ച് കുറിച്ചു.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

പാറ്റൂരില്‍ അതിക്രമത്തിനിരയായ സഹോദരിയുമായി ഫോണില്‍ സംസാരിച്ചു…

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായി ഒരാഴ്ചയായിട്ടും പ്രതി കാണാമറയത്ത്….!

സഹായമഭ്യര്‍ഥിച്ച് വിളിക്കുന്ന സ്ത്രീകളോട് നിസംഗതയോടെ പ്രതികരിക്കുകയും അര്‍ധരാത്രി സ്‌റ്റേഷനിലെത്തി മൊഴി നല്‍കാന്‍ പറയുകയും ചെയ്യുന്നതാണ് പിണറായി പോലീസിന്റെ ലക്ഷണം !

ലജ്ജയില്ലാതെ, അതേ പോലീസിനെ ന്യായീകരിക്കുന്ന വനിതാ കമ്മിഷന്‍ കൂടിയായപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണം പൂര്‍ണമായി !

മന്ത്രിയുടെ സെക്രട്ടറിയുടെ െ്രെഡവര്‍ മുതല്‍ വഴിപോക്കന്‍ വരെയുള്ള സാമൂഹ്യവിരുദ്ധരെക്കൊണ്ട് തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഭയമായിരിക്കുന്നു…

കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം തിരുവനന്തപുരത്ത് സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ മാത്രം മതി സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപൂജ്യമെന്ന് മനസിലാക്കാന്‍…

പോലീസ് കാവലില്‍ കമ്മ്യൂണിസ്റ്റുകാരായ വനിതകളെ ഇറക്കി നടത്തുന്ന ‘രാത്രി നടത്തം’പോലുള്ള പ്രഹസനങ്ങളല്ല,

സാധാരണ സ്ത്രീകള്‍ക്ക് സുരക്ഷിതരായി ജീവിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്…

പാറ്റൂരിലെ വീട്ടമ്മയുടെ അനുഭവം മലയാളിയെ ആകെ ലജ്ജിപ്പിക്കുന്നതാണ്…

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ചെറുസംഭവങ്ങളുടെ പേരില്‍പ്പോലും മെഴുകുതിരി തെളിക്കുന്ന ആരെയും ഈ വീട്ടമ്മയ്ക്കായി കണ്ടില്ല !

തലസ്ഥാനത്തെ സാംസ്‌കാരിക അടിമകളും അഭിനവ ബുദ്ധിജീവികളും ഉറക്കത്തിലാണ്….

കാരണം ഇത് പിണറായി ഭരണമാണ്…..

Anandhu Ajitha

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

4 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

4 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

5 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

5 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

6 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

6 hours ago